കാസർകോട് റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് മൊഗ്രാലിൽ തിരിതെളിയും

കാസർകോട്:64-ാമത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ഇന്ന് മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ തിരി തെളിയും.13 വേദികളിലായി 238 ഇനങ്ങളിൽ 3953 കലാപ്രതിഭകൾ കലോത്സവത്തിൽ മാറ്റു രയ്ക്കും.യുപി വിഭാഗം- 1128, ഹൈസ്‌കൂൾ-404, ഹയർസെക്കൻഡറി- 1421 എന്നിങ്ങനെയാണ് കുട്ടികൾ മത്സരിക്കുക.
വിവിധ സംഗീത വിഭാഗങ്ങളുടെയും ഉപകരണങ്ങളുടെയും പേരിലാണ് വേദികൾ.
ആദ്യദിനം ഒപ്പന, തിരുവാതിര, മാർഗംകളി,ഭരതനാട്യം, കുച്ചുപ്പുടി, മംഗലം കളി തുടങ്ങിയവ നടക്കും.
രാവിലെ പ്രധാന വേദിയായ ഇശലിൽ
രാജ്മോഹൻ ഉണ്ണിത്താൻ എംപി കലോത്സവം ഉദ്ഘാടനം ചെയ്യും.

കലോത്സവത്തിന് മുന്നോടിയായി മൊഗ്രാലിൽ വർണശബളമായ വിളംബര ഘോഷയാത്ര നടന്നു.ഇശൽ ഗ്രാമത്തിന്റെ തനത് കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്ര കുമ്പള ജിബിഎച്ച് എസ് ഗ്രൗണ്ടിൽ നിന്നാരംഭിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സാബു അബ്രഹാം,ഡിഡിഇ ടി വി മധുസൂദനൻ എന്നിവരുടെ സാന്നിധ്യത്തിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് വി പി അബ്ദുൽ ഖാദർ ഫ്ലാഗ് ഓഫ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *