പുല്ലൂര്‍ പെരിയയില്‍ ഭരണം തിരിച്ചുപിടിച്ച് എല്‍ഡിഎഫ്;സികെ സബിത പഞ്ചായത്ത് പ്രസിഡണ്ട്

കാഞ്ഞങ്ങാട്:പുല്ലൂർ പെരിയ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച് എൽഡിഎഫ്. ഡോ.സി.കെ സബിത പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. പഞ്ചായത്ത് ഭരണസമിതിയിൽ എൽഡിഎഫും യുഡിഎഫും 9 വിധം സീറ്റുകൾ ആണ് നേടിയത് ഒരു സീറ്റ് ബിജെപിക്കാണ് ബിജെപി വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നതിനാലാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.

പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ രൂക്ഷമായ തർക്കം ഉടലെടുത്തതിനാൽ ശനിയാഴ്ച‌ തെരഞ്ഞെടുപ്പ് നടന്നിരുന്നില്ല. കോൺഗ്രസ്- ബി ജെ പി അംഗങ്ങൾ വിട്ടു നിന്നതിനാൽ ശനിയാഴ്‌ചത്തെ ഭരണ സമിതി യോഗത്തിൽ കോറം തികഞ്ഞില്ല. തുടർന്നാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഇന്നത്തേക്ക് മാറ്റിയത്.

Leave a Reply

Your email address will not be published. Required fields are marked *