ഉദയപുരം ശ്രീ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ലക്ഷ്മി പൂജ ഡിസംബർ 31 ന് നടക്കും

രാജപുരം : ഉദയപുരം ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നെല്ല് പുജിക്കുന്ന അപൂർവ ചടങ്ങായ ലക്ഷ്മി പൂജ ബുധനാഴ്ച ( ഡിസംബർ 31)രാവിലെ 10 മണിക്ക് നടക്കും. തന്ത്രി ഐ കെ കൃ ഷ്ണദാസ് മുഖ്യ കാർമികത്വം വഹിക്കും. ഭക്തർ ക്ഷേത്രത്തിൽ എത്തിക്കുന്ന നെല്ല് പൂജിച്ച് ദേവിക്ക് സമർപ്പിക്കുന്ന ചടങ്ങാണിത്. പൂജിച്ചനെല്ലിൽ നിന്നും ഒരംശം ഭക്തർക്ക് പ്രസാദമായി നൽകും. ഈ നെല്ല് വീട്ടിലെ പൂജാ
മുറിയിൽ സൂക്ഷിച്ചാൽ വീട്ടിൽ ധന ധാന്യ സമൃദ്ധി ഉണ്ടാകുമെന്നാണ് വിശ്വാസം.
ക്ഷേത്രത്തിൽ അറുന്നൂറ്റി അമ്പത് പറ മുതൽ എഴുന്നൂറ് പറ വരെ നെല്ലാണ് ഓരോ വർഷവും ലക്ഷ്മി പൂജാ ദിവസം ക്ഷേത്രത്തിൽ എത്തുന്നത്. കേരളത്തിൽ ലക്ഷ്മി പൂജ നടത്തുന്ന ഏക ക്ഷേത്രമാണ് ഉദയപുരം ദുർഗ്ഗാഭഗവതി ക്ഷേത്രമെന്ന് ഭാരവാഹികൾ പറയുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ
നിന്നായി ഒട്ടനവധി ഭക്തർ ലക്ഷ്മി
പൂജയ്ക്ക് എത്തിച്ചേരും. ഭക്തർ ക്ഷേത്രത്തിൽ എത്തിക്കുന്ന നെല്ല് ഉപയോഗിച്ചാണ് വരുന്ന ഒരു വർഷക്കാലം ക്ഷേത്രത്തിൽ ദിവസേന നടന്നു വരുന്ന അന്നദാനം നടത്തുന്നതെന്ന് ക്ഷേത്രം പ്രസിഡന്റ് ഡോ. എൻ പി ബാലസുബ്രഹ്മണ്യൻ, വർക്കിഗ് പ്രസിഡന്റ് സി ഗോപി, രക്ഷാധികാരി ഗോപാലൻ വാഴളപ്പിൽ, കെ വി കേളു എന്നിവർ പത്രസമ്മേളനത്തിലറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *