പാണത്തൂർ – പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആയി പി. രഘുനാഥിനെ തിരഞ്ഞെടുത്തു. ഇന്ന് രാവിലെ 10.30 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന തിരഞ്ഞടുപ്പിൽ ആറിനെതിരെ എട്ട് വോട്ടുകൾ നേടിയാണ് 13-ാം വാർഡിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട പി രഘുനാഥ് പ്രസിഡൻ്റായി തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥിയായി മൽസരിച്ച യുഡിഎഫിലെ കെ.ജെ ജെയിംസിന് 6 വോട്ടുകൾ ലഭിച്ചു. നേരത്തേ എൽഡിഎഫിൽ നിന്നും പി രഘുനാഥും, യുഡിഎഫിൽ നിന്ന് കെ.ജെ ജെയിംസും, എൻഡിഎയിൽ നിന്ന് കെ.കെ വേണുഗോപാലും മൽസരിക്കുന്നതിനായി നാമനിർദ്ദേശ പതിക സമർപ്പിച്ചിരുന്നു. ആദ്യഘട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ പി രഘുനാഥിന് 8 വോട്ടുകളും, കെ.ജെ ജെയിംസിന് 6 വോട്ടുകളും, കെ.കെ വേണുഗോപാലിന് 3 വോട്ടുകളും ലഭിച്ചു. തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷമായ 9 വോട്ടുകൾ ലഭിക്കാത്തതിനാൽ ഏറ്റവും കുറവ് വോട്ട് നേടിയ എൻഡിഎ കക്ഷിയെ ഒഴിവാക്കി വീണ്ടും തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നു. രണ്ടാം ഘട്ടത്തിൽ 6 നെതിരെ 8 വോട്ടുകൾക്ക് പി രഘുനാഥ് വിജയിക്കുകയായിരുന്നു. 3 അംഗങ്ങളുള്ള എൻഡിഎ അംഗങ്ങൾ വിട്ടു നിന്നു. മോഹൻദാസ് പി രഘുനാഥിൻ്റെ പേര് നിർദ്ദേശിച്ചു. പ്രസീത റാണി പിൻതാങ്ങി. എൻ വിൻസെൻ്റ് കെ.ജെ ജെയിംസിൻ്റെ പേര് നിർദേശിക്കുകയും റീന തോമസ് പിൻതാങ്ങുകയും ചെയ്തു. എം ഷിബു കെ.കെ വേണുഗോപാലിൻ്റെ പേര് നിർദ്ദേശിക്കുകയും, ഭവ്യ പി.എസ് പിൻതാങ്ങുകയും ചെയ്തു. ഉച്ചക്ക് 2.30 ന് വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് നടക്കും.
പി രഘുനാഥ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് .












Leave a Reply