പാണത്തൂർ – ആർക്കും ഭൂരിപക്ഷമില്ലാത്ത പനത്തടി പഞ്ചായത്തിൽ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥികൾ വിജയിക്കാൻ സാധ്യത. പഞ്ചായത്തിലെ ആകെ 17 വാർഡിൽ എൽഡിഎഫിന് 8 ഉം, യുഡിഎഫിന് 6 ഉം, ബിജെപിക്ക് 3 ഉം സീറ്റുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പിൽ ഒരു മുന്നണി മറ്റൊരു മുന്നണിയെ സഹായിക്കാനുള്ള സാധ്യത കുറവാണ്. മൂന്ന് മുന്നണികളും മൽസരിക്കാനാണ് സാധ്യത. ഇതിൽ ഏറ്റവും കൂടുതൽ മെമ്പർമാരുള്ള എൽഡിഎഫ് സ്ഥാനാർത്ഥികൾ പ്രസിഡണ്ടും, വൈസ് പ്രസിഡണ്ടും ആകാനാണ് സാധ്യത. എന്നാൽ തനിച്ച് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ഭരണം നിലനിർത്തി കൊണ്ട് പോകാൻ കഴിയുമോ എന്നുള്ള ആശങ്ക എൽഡിഎഫിനുണ്ട്.












Leave a Reply