രാജപുരം : കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെജെയു) രാജപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. മേഖല കമ്മിറ്റി പ്രവർത്തകനും മുതിർന്ന അംഗം ഇ.ജി രവിയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ച് മധുരം പങ്കിട്ടു. കെ ജെ യു ജില്ലാ പ്രസിഡൻ്റ് സുരേഷ് കൂക്കൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രാജപുരം മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു,കമ്മിറ്റി അംഗങ്ങളായ ജി.ശിവദാസൻ, സണ്ണി ജോസഫ് , നൗഷാദ് ചുള്ളിക്കര എന്നിവർ സംബന്ധിച്ചു.












Leave a Reply