പാണത്തൂർ – എൽഡിഎഫിലെ എം പത്മകുമാരിയെ പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുത്തു. ഇന്ന് 2.30 ന് നടന്ന തിരഞ്ഞെടുപ്പിൽ പത്മകുമാരിക്ക് 8 വോട്ടുകളും, യുഡിഎഫിലെ സുപ്രിയ അജിത്തിന് 6 വോട്ടുകളും’ എൻഡിഎയിലെ ഭവ്യ പി.എസ് ന് 3 വോട്ടുകളും ലഭിച്ചു. 17-ാം വാർഡിലെ മെമ്പറാണ് എം പത്മകുമാരി. ഐസി ഐസക് പത്മകുമാരിയെ നാമനിർദ്ദേശം ചെയ്തു. അനില കുമാരി പിൻതാങ്ങി. സുപ്രിയ അജിത്തിനെ കെ.ജെ ജെയിംസ് നാമനിർദേശം ചെയ്യുകയും രാധിക കെ. ആർ പിന്താങ്ങുകയും ചെയ്തു. ഭവ്യ പി.എസ് നെ കെ.കെ വേണുഗോപാൽ നാമനിർദേശം ചെയ്തു. എം ഷിബു പിന്താങ്ങി.












Leave a Reply