ചിറ്റാരിക്കാൽ : കുന്നുംകൈയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. കാഞ്ഞങ്ങാട് – ചെറുവത്തൂർ -ചീമേനി റൂട്ടിൽ സർവ്വീസ് നടത്തുന്ന സ്വകാര്യ ബസിൻ്റെ ഡ്രൈവർ കുന്നുംകൈ മുള്ളിക്കാട് സ്വദേശി പ്രവീൺ ( 28 ) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരം ചെമ്പം കുന്നിലാണ് അപകടം നടന്നത്.ഗുരുതരമായി പരിക്കേറ്റ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു












Leave a Reply