മഹമൂദിന് കൈത്താങ്ങായി നാട് ഒന്നിച്ചു; തോട്ടം സാന്ത്വനം ക്ലബ്ബിന്റെ ‘ബക്കറ്റ് ബിരിയാണി ചലഞ്ച്’ ജനങ്ങൾ ഏറ്റെടുത്തു വിജയിപ്പിച്ചു ​

​ചുള്ളിക്കര: വൃക്കരോഗം ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന തോട്ടം സ്വദേശി സി.എച്ച്. മഹമൂദിന്റെ ചികിത്സാ സഹായാർത്ഥം തോട്ടം സാന്ത്വനം ക്ലബ്ബ് സംഘടിപ്പിച്ച ‘ബക്കറ്റ് ബിരിയാണി ചലഞ്ച്’ നാടിന്റെ സ്നേഹ സാന്ത്വനമായി മാറി. ജാതിമത ഭേദമന്യേ ആയിരക്കണക്കിന് ആളുകൾ പങ്കാളികളായ ചലഞ്ച് വൻ വിജയത്തിലാണ് സമാപിച്ചത്.
​ചികിത്സാ സഹായ സമിതിയുടെ നേതൃത്വത്തിൽ നടന്ന ഈ ജീവകാരുണ്യ യജ്ഞത്തിന് കരുത്തേകി കൊടഗ് എം.എൽ.എ എ.എസ്. പൊന്നണ്ണ മഹമൂദിന്റെ ചികിത്സാ ഫണ്ടിലേക്ക് ഒരു ലക്ഷം രൂപ കൈമാറി നാടിന്റെ നന്മയിൽ പങ്കുചേർന്നു.
​കരിക്കെ പഞ്ചായത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളായ രഞ്ചണ്ണ, പഞ്ചായത്ത് പ്രസിഡന്റ്‌ ബാലചന്ദ്രൻ എന്നിവരുടെ പൂർണ്ണ സഹകരണവും സാന്നിധ്യവും പരിപാടിക്ക് ആവേശമായി. പാണത്തൂർ, തോട്ടം പരിസരപ്രദേശങ്ങളിലെയും ജനത ഒത്തൊരുമിച്ച് കൈകോർത്തു.
​എസ്.വൈ.എസ്. കാഞ്ഞങ്ങാട് സോൺ നേതാക്കൾ, , തോട്ടം സാന്ത്വനം ക്ലബ്ബ് പ്രവർത്തകർ, വിവിധ മഹല്ല് കമ്മിറ്റികൾ, സാംസ്കാരിക കൂട്ടായ്മകൾ, ക്ലബ്ബുകൾ എന്നിവർ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയതോടെ ചലഞ്ച് നാടിന്റെ ഉത്സവമായി മാറി. സഹകരിച്ച എല്ലാ സുമനസ്സുകൾക്കും ചികിത്സാ സഹായ സമിതി നന്ദി രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *