കെ. കരുണാകരൻ്റെ 15-ാം ചരമവാർഷീക ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.

നീലേശ്വരം
മുൻ മുഖ്യമന്ത്രി കെ. കരുണാകരൻ്റെ 15-ാം ചരമവാർഷീക ദിനം നീലേശ്വരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.
മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ അനുസ്മരണ യോഗവും, പുഷ്പാർച്ചനയും സംഘടിപ്പിച്ചു.
മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് എറുവാട്ട് മോഹനൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് മഡിയൻ ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു.
ദലിത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് പി. രാമചന്ദ്രൻ, നേതാക്കളായ എം. രാധാകൃഷ്ണൻ നായർ, നഗരസഭ കൗൺസിലർഇ ഷജീർ ,തെക്കുമ്പാടൻ ബാലകൃഷ്ണൻ, ബാബു മൂത്തല, പ്രകാശൻ കൊട്ര, കെ. കുഞ്ഞികൃഷ്ണൻ, കെ. ഭാസ്ക്കരൻ, ഉണ്ണി വേങ്ങര, എ.വി. പത്മനാഭൻ, കെ.എം രവീന്ദ്രൻ, കമലാക്ഷൻ നായർ തേർവയൽ, വിനു വട്ടപ്പൊയിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *