മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്കൂളിൽ വളരെ ഉജ്ജ്വലമായി ക്രിസ്തുമസ് ആഘോഷിച്ചു. ഉച്ചയ്ക്ക് 1 മണിയോടെ ആരംഭിച്ച വൈവിധ്യമാർന്ന പരിപാടികളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു.600 ഓളം സാന്താക്ലോസുകളെ ഉൾപ്പെടുത്തി മെഗാ ക്രിസ്തുമസ് സന്ദേശയാത്ര നഗരം ചുറ്റി നടത്തി. ക്രിസ്തുമസ് ആഘോഷത്തിൽ രാജപുരം ഫൊറോന വികാരി ഫാ.ജോസ് അരീച്ചിറ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തുടർന്ന് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സജി എം എ യും സ്കൂൾ മാനേജർ ഫാദർ ഡിനോ കുമ്മാനിക്കാട്ടിലും അസിസ്റ്റന്റ് മാനേജർ ഫാദർ ടിനോ ചാമക്കാലയും വാർഡ് മെമ്പർ ശ്രീമതി മിനി ഫിലിപ്പും പിടിഎ പ്രസിഡന്റ് ശ്രീ ബിനീഷ് തോമസും മദർ പി ടി എ പ്രസിഡന്റ് ശ്രീമതി സുമിഷാ പ്രവീണും മൂന്നാം വാർഡ് മെമ്പർ ശ്രീമതി സനിത ജോസഫും അഞ്ചാം വാർഡ് മെമ്പർ ശ്രീ സാബു സി എം എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികളുടെ വിവിധങ്ങളായ ക്രിസ്തുമസ് കലാപരിപാടികളോടെ ആഘോഷം സമാപിച്ചു.












Leave a Reply