സഭയുടെ കോളേജുകളില്‍ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമുണ്ടായി, അത് അരാഷ്ട്രീയത വളര്‍ത്തി’

കൊച്ചി: രാഷ്ട്രീയം കൂടിയുണ്ടെങ്കിലെ പൗരബോധമുള്ള സമൂഹം ഉണ്ടാവുകയുള്ളൂവെന്ന് തങ്ങള്‍ തിരിച്ചറിയുന്നുവെന്ന് തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. നല്ല കുടുംബത്തില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്ട്രീയമെന്നും, അതിലേക്ക് പഠിക്കാത്തവരും ഉഴപ്പന്‍മാരും സമരക്കാരും മാത്രമാണ് ചെല്ലുന്നതെന്നുമുള്ള പൊതുസമൂഹത്തിന്റെ ചിന്താധാര സഭ ഏറ്റെടുത്തിരുന്നെന്നും സഭയ്ക്ക് കീഴിലെ കോളേജുകളുള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ കക്ഷി രാഷ്ട്രീയം ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമയ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായി നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സഭയ്ക്കുള്ളില്‍ നിന്നും ക്വാളിറ്റിയുള്ള രാഷ്ട്രീയക്കാര്‍ രൂപപ്പെടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *