സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ലിൽ  ബിജു പി ജോസഫിന് യാത്രയയപ്പ് നൽകി.

മാലക്കല്ല്: സെന്റ് മേരിസ് എ യു പി സ്കൂൾ മാലക്കല്ലിൽ  ബിജു പി ജോസഫിന് യാത്രയയപ്പ് നൽകി. 30 വർഷത്തെ നീണ്ട അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന മാലക്കല്ല് സ്കൂളിന്റെ പ്രിയ ബിജു സാറിന് സ്കൂളിന്റെയും പിടിഎയുടെയും കുട്ടികളുടെയും യാത്രയയപ്പ് നൽകി. നാലാം വാർഡ് മെമ്പർ  മിനി ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫോട്ടോ അനാച്ഛാദനവും ഉപഹാര സമർപ്പണവും സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ടിൽ നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ  സജി എം എ, മൂന്നാം വാർഡ് മെമ്പർ സനിത ജോസഫ്, അഞ്ചാം വാർഡ് മെമ്പർ  സാബു സിഎം, പിടിഎ പ്രസിഡന്റ് ബിനീഷ് തോമസ്, മദർ പി ടി എ പ്രസിഡന്റ് ,സുമിഷ പ്രവീൺ, സ്റ്റാഫ് സെക്രട്ടറി മോൾസി തോമസ്, വിദ്യാർത്ഥി പ്രതിനിധികൾ അന്നാ മരിയ മഞ്ചേഷ്, പാർവതി കൃഷ്ണ, ജോയിസ് ജോൺ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.  ബിജു പി ജോസഫ് മറുപടി പ്രസംഗം നൽകി ചടങ്ങ് അവസാനിച്ചു

Leave a Reply

Your email address will not be published. Required fields are marked *