കാസർകോട്: കോട്ടിക്കുളം റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ അട്ടിമറി ശ്രമമെന്ന് സംശയം ട്രാക്കിൽസിമന്റ് സ്ലാബ് കണ്ടെത്തി. ഇന്നലെ രാത്രി 8. 25 നാണ് സംഭവം. കോട്ടിക്കുളം റെയിൽവേ സ്റ്റേഷന്റെ ഒന്നാം നമ്പർ ഫ്ലാറ്റ്ഫോമിന് തെക്കുഭാഗത്ത് കെ എം 829/ 700- 800 റെയിൽവേ ട്രാക്കിലാണ് സ്ലാബ് കണ്ടെത്തിയത്. ഉടൻതന്നെ റെയിൽവേ സ്റ്റേഷൻ സൂപ്രണ്ട് ടി മുഹമ്മദ് ഫയാസ് ബേക്കൽ പോലീസിൽ വിവരം അറിയിച്ചു. ബേക്കൽ പോലീസ് എത്തിയാണ് റെയിൽവേ ട്രാക്കിൽ നിന്നും സ്ലാബ് നീക്കിയത്. സം ഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിരവധി വിദേശികൾ ഉൾപ്പെടെ എത്തുന്ന ബേക്കൽ കോട്ടയിൽ ഫെസ്റ്റ് നടക്കുന്ന അവസരത്തിൽ ബേക്കൽ കോട്ടയ്ക്കടുത്തുള്ള റെയിൽവെ സ്റ്റേഷനിലെ ട്രാക്കിൽ സ്ലാബ് വച്ചത് അട്ടിമറി ശ്രമം തന്നെയാകാം എന്ന സംശയം ശക്തിപ്പെട്ടിട്ടുണ്ട്.
കോട്ടിക്കുളത്ത് ട്രെയിൻ അട്ടിമറി ശ്രമം എന്ന് സംശയം ട്രാക്കിൽസിമന്റ് സ്ലാബ്












Leave a Reply