പനത്തടിയിൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ സത്യപ്രതിജ്ഞ ചെയ്തു .

 

പാണത്തൂർ – പനത്തടി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ മെമ്പർമാരായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്ന് രാവിലെ 10 മണിക്കാണ് ഇവർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ആദ്യം പഞ്ചായത്തിലെ മുതിർന്ന അംഗം പി രഘുനാഥിന് വരണാധികാരിയായ അജയ് ഗോകുൽ സത്യ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് മറ്റു 16 അംഗങ്ങൾക്ക് പി രഘുനാഥ് സത്യവാചകം ചൊല്ലി കൊടുത്തു. വൻ ജനാവലി സത്യപ്രതിജ്ഞാ ചടങ്ങ് വീക്ഷിക്കാൻ എത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ ആദ്യ യോഗം പഞ്ചായത്ത് ഓഫീസിൽ വച്ച് ചേർന്നു. പഞ്ചായത്ത് പ്രസിഡൻ്റ്, വൈസ് പ്രസിഡൻ്റ് തിരഞ്ഞെടുപ്പ് 27നടക്കും.

Leave a Reply

Your email address will not be published. Required fields are marked *