പാണത്തൂർ – സംസ്ഥാനത്തെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഇലക്ഷൻ കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. നാളെ രാവിലെ 10 മണിക്കാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കുക. തിരഞ്ഞെടുക്കപ്പെട്ടവരിൽ ഏറ്റവും മുതിർന്ന അംഗമായിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. തുടർന്ന് ഇദ്ദേഹം മറ്റുള്ളവർക്ക് സത്യവാചകം ചൊല്ലി കൊടുക്കും. കോർപ്പറേഷൻ മേയർ, ഡെപ്യൂട്ടി മേയർ, മുനിസിപ്പൽ ചെയർമാൻ, വൈസ് ചെയർമാൻ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് 26 നും, പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ, ഉപാധ്യക്ഷൻമാരുടെ തിരഞ്ഞെടുപ്പ് 27 നും നടക്കും.
പനത്തടി പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട 17 പേരുടെ സത്യപ്രതിജ്ഞ പാണത്തൂർ നെല്ലിക്കുന്നിലെ പഞ്ചായത്ത് ഓഫീസിന് മുൻവശത്തുള്ള ബസ്റ്റാൻഡ് പരിസരത്ത് വെച്ചാണ് നടക്കുകയെന്ന് അധികൃതർ പറഞ്ഞു.












Leave a Reply