സിപിഐ എം പ്രവര്‍ത്തകനെ വധിക്കാൻ ശ്രമം: 2 ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

 

കാഞ്ഞങ്ങാട് സിപിഐ എം പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് മുസ്ലിംലീഗ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പഴയ കടപ്പുറത്തെ ബി എം ഇബ്രാഹിമിനെ (31) വധിക്കാൻ ശ്രമിച്ച കേസില്‍ പ്രതികളായ കല്ലുരാവിയിലെ ഷമീം( 38), മുണ്ടത്തോടിലെ റംഷീദ് ( 27) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ അന്‍വര്‍ ഒളിവിലാണ്. മീൻ വിൽപ്പന നടത്തി വീട്ടിലേക്ക് പോകുകയായിരുന്ന ഇബ്രാഹിമിനെ സ്കൂട്ടറിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. കഴുത്ത് ലക്ഷ്യമാക്കിയാണ് സംഘം കുത്തിയതെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ഇബ്രാഹിമിന്റെ കൈത്തണ്ടക്കാണ് കുത്തേറ്റത്. ഇബ്രാഹിമിന്റെ പരാതിയില്‍ ലീഗുകാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *