കേരള യാത്ര; കാഞ്ഞങ്ങാട് സോൺ സന്ദേശ യാത്രക്ക് പാണത്തൂരിൽ പ്രൗഢ സ്വീകരണം നൽകി .

കേരള യാത്ര; കാഞ്ഞങ്ങാട് സോൺ സന്ദേശ യാത്രക്ക് പാണത്തൂരിൽ പ്രൗഢ സ്വീകരണം നൽകി .

പാണത്തൂർ : സമസ്ത സെന്ററിനറിയുടെ ഭാഗമായി മനുഷ്യർക്കൊപ്പം എന്ന ശീർഷകത്തിൽ അടുത്ത മാസം ഒന്ന് മുതൽ 17 വരെ നടക്കുന്ന കേരള യാത്രയുടെ ഉദ്ഘാടന സമ്മേളനത്തിന്റെ പ്രചാരണാർഥം കാഞ്ഞങ്ങാട് സോൺ പ്രസ്ഥാനിക കുടുംബം രണ്ട് ദിവസങ്ങളിലായി നടത്തിയ സന്ദേശ യാത്രക്ക് മാണിക്കോത്ത് മഖാം സിയാറത്തോടെ ആരംഭം കുറിച്ചു. മഖാം സിയാറത്തിന് അബ്ദുർറഹ്‌മാൻ സഖാഫി നേത്യത്വം നൽകി.

ജാഥാ നായകൻ മദനീയം അബുല്ലത്വീഫ് സഖാഫിക്ക് സയ്യിദ് അബ്ദുൽ ജബ്ബാർ അൽ ഐദറൂസി, കെ പി അബ്ദുർ റഹ്‌മാൻ സഖാഫി എന്നിവർ ചേർന്ന് പതാക കൈമാറി. ഉപനായകൻ വി സി അബ്ദുല്ല സഅദി, ഹമീദ് മൗലവി കൊളവയൽ, അബ്ദുസ്സത്താർ പഴയ കടപ്പുറം, അബ്ദുൽ ഖാദിർ സഖാഫി ആറങ്ങാടി, മടിക്കൈ അബ്ദുല്ല ഹാജി, ശിഹാബുദ്ദീൻ അഹ്സനി, ബി കെ അബ്ദുർറഹ്‌മാൻ ഹാജി ആറങ്ങാടി, ഇബ്റാഹീം സഖാഫി കൊളവയൽ, സുബൈർ കാരയിൽ, ഹബീബ് മൗലവി അഴിത്തല, മുഹമ്മദ് റാശിദ് ഹിമമി ബങ്കളം, മൂസ പടന്നക്കാട്, ഹംസ സഖാഫി ആവിയിൽ, സുബൈർ പടന്നക്കാട്, അബ്ദുസ്സലാം പുഞ്ചാവി, റഊഫ് മാണിക്കോത്ത്, പി കെ അബൂബക്കർ ഹാജി, സി പി അഹ്മദ്, അബ്ദുൽ മജീദ് ഞാണിക്കടവ്, മദനി ഹമീദ് ഹാജി, അബ്ദുൽ അസീസ് ചിത്താരി, അബ്ദുസ്സമദ് ഹാജി മുക്കൂട്, സാലിഹ് ഹാജി മുക്കൂട്, മശ്‌ഹൂദ് ഫാളിലി, റിയാസ് തെക്കെപുറം സംബന്ധിച്ചു. വിവിധ യൂനിറ്റുകളിലെ സ്വീകരണത്തിന് ശേഷം ഒന്നാം ദിവസം പടന്നക്കാട് സമാപിച്ചു. ഇന്നലെ രാവിലെ ഒമ്പതിന് പുതിയ കോട്ട മഖാം സിയാറത്തോടെ ആരംഭിച്ച് വിവിധ യുണിറ്റുകളിൽ സ്വീകരണം നൽകി വൈകിട്ട് പാണത്തൂരിൽ സ്വീകരണം നൽകി. യാത്ര പാറപ്പള്ളിയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *