കാസർകോട്: മോട്ടോർ ബൈക്കിൽ കടത്തിയ രണ്ട് കിലോയോളം കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ. മംഗൽപാടി പൊരിക്കോട് എച്ച്. കെ. അബ്ദുള്ള (58)യാണ് അറസ്റ്റിൽ ആയത് .ക്രിസ്മസ് – ന്യൂ ഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടന്ന പരിശോധനയിൽ മംഗൽപാടി ബന്ദിയോട് നിന്നുമാണ് 1.895 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്.
കഞ്ചാവ് കടത്തിയ ബൈക്ക് കസ്ററഡിയിലെടുത്തു. കുമ്പള എക്സൈസ് ഇൻസ്പെക്ടർ ശ്രാവൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പീതാംബരൻ പ്രിവൻ്റീവ് ഓഫീസർമാരായ ജിജിൻ , മനാസ്,സിവിൽ എക്സൈസ് ഓഫീസർമാരായ അഖിലേഷ്, കണ്ണൻ കുഞ്ഞി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രവീൺ കുമാർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
മോട്ടോർബൈക്കിൽ കടത്തിയ രണ്ട് കിലോയോളം കഞ്ചാവുമായി മധ്യവയസ്കൻ അറസ്റ്റിൽ












Leave a Reply