എന്യൂമറേഷൻ ഫോമുകൾ തിരികെ തരാനുള്ളവർ ഉടൻ ഏൽപ്പിക്കണം: ജില്ലാ കളക്ടർ

കാസർകോട്:
പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ തിരികെ ഏല്‍പ്പിക്കാനുള്ളവര്‍ഡിസംബര്‍ 18 ന് രാവിലെ 11 നകം
ബിഎൽഒമാരെയോ വില്ലേജ് ഓഫീസർമാരെയോ തിരികെ ഏൽപ്പിക്കണമെന്ന് ജില്ല കളക്ടർ കെ ഇമ്പശേഖർ .പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്കരണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനായി ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജില്ലയിൽ ആകെ 1078256 വോട്ടർമാരാണുള്ളത്. ഇതിൽ 1017167 എന്യൂമറേഷൻ ഫോമുകൾ ഡിജിറ്റലൈസ് ചെയ്തു. ഇത് 94.33% ആണ്. വിവരശേഖരണ നടക്കാത്തവരിൽ മരണപ്പെട്ടവർ 18271 പേരും അബ്സെന്റ് ആയവർ 17522 പേരും സ്ഥലം മാറി പോയവർ 20456 പേരും ഇരട്ടിപ്പ് വന്നവർ 2536 പേരും മറ്റുള്ളവർ 2308 പേരുമാണ്.

Leave a Reply

Your email address will not be published. Required fields are marked *