തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളും തെരഞ്ഞെടുപ്പ് ചെലവ് കണക്ക് തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് സമർപ്പിക്കണം ഫലപ്രഖ്യാപനതീയതി മുതൽ 30 ദിവസത്തിനകം ആണ് ചെലവ് കണക്ക് നൽകേണ്ടത്. www.sec.kerala.gov.in എന്ന സൈറ്റിൽ ഇലക്ഷൻ എക്സ്പെൻഡിച്ചർ മോഡ്യൂളിൽ സ്ഥാനാർത്ഥികൾ ലോഗിൻ ചെയ്ത് ഓൺലൈനായും കണക്കു സമർപ്പിക്കാം. സ്ഥാനാർത്ഥിയോ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥിക്ക് വേണ്ടി മറ്റാരെങ്കിലുമോ ചെലവാക്കിയ തുക കണക്കിൽപ്പെടുത്തണം. സ്ഥാനാർത്ഥിയായി നാമനിർദേശം ചെയ്യപ്പെട്ട ദിവസം മുതൽ ഫലപ്രഖ്യാപന ദിവസം വരെയുള്ള ചെലവ് കണക്കാണ് നൽകേണ്ടത് .കണക്കിനൊപ്പം രസീത്, വൗച്ചർ, ബില്ല് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം. സൂക്ഷിക്കുകയും ആവശ്യപ്പെടുന്ന പക്ഷം പരിശോധനയ്ക്കായി നൽകുകയും വേണം . തെരഞ്ഞെടുപ്പ് ചെലവ് കണക്ക് നൽകുന്ന വീഴ്ച വരുത്തുന്നവരെ കമ്മീഷൻ 5 വർഷത്തേക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനോ അംഗമായി തുടരുന്നതിനോ അയോഗ്യനാകും. ഉത്തരവ് തീയതി മുതൽ അഞ്ചു വർഷത്തേക്കാണ് അയോഗ്യത വരിക .നിശ്ചിത പരിധിയിൽ കൂടുതൽ തുക ചെലവാക്കിയാലും തെറ്റായ വിവരമാണ് നൽകിയത് എന്ന് ബോധ്യപ്പെട്ടാലും കമ്മീഷൻ അവരെ അയോഗ്യരാക്കും.
സ്ഥാനാർത്ഥികൾ തെരഞ്ഞെടുപ്പ് കണക്കുകൾ അവതരിപ്പിക്കണം












Leave a Reply