പനത്തടി: കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ ടൗണിൽ കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് പനത്തടി വെള്ളക്കല്ല് സ്വദേശി തൊട്ടിയിൽ ജിംസൺ (48) മരണപ്പെട്ടു. സ്ക്കൂട്ടറിൽ ഉണ്ടായിരുന്ന ഭാര്യ ഷിജിക്ക് ഗുരുതരമായി പരിക്കേറ്റു. അപകടത്തിൽ തെറിച്ചുവീണ ഒന്നര വയസ്സുള്ള കുട്ടിപരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. അമിത വേഗതയിൽ വന്ന ആൾട്ടോ കാർ സ്കൂട്ടിയിലിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിയെ കാസർകോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിതാവ്: ബേബി തൊട്ടിയിൽ, മാതാവ്: മേരി സഹോദരങ്ങൾ: ജോൺസൺ, ജിംനേഷ്, ജെയ്സി, ജയ്സൺ, ജിഷ.
സ്കൂട്ടിയിൽ കാറിടിച്ച് ഒരാൾ മരിച്ചു ഭാര്യക്ക് ഗുരുതരം












Leave a Reply