കാസര്‍കോട്:
ജില്ലാ പഞ്ചായത്ത് ബേക്കൽ, പുത്തിഗെ ഡിവിഷനുകളിൽ റീക്കൗണ്ടിംഗ് പൂർത്തിയായി.വിജയ ഫലത്തിൽ മാറ്റമില്ല.
ബേക്കൽ ഡിവിഷനിലെ മത്സര ഫലത്തിൽ മാറ്റമില്ലാതായതോടെ ജില്ലാ പഞ്ചായത്ത് ഭരണം എൽഡിഎഫ് നിലനിർത്തി.ബേക്കലിൽ യുഡിഎഫ് സ്ഥാനാർഥിയും പുത്തിഗെയിൽ ബിജെപി സ്ഥാനാർഥിയുമാണ് പരാതി നൽകിയത്.ബേക്കൽ ഡിവിഷനിൽ എൽഡിഎഫിലെ ടിവി രാധികയും പുത്തിഗെ ഡിവിഷനിൽ യുഡിഎഫിലെ സോമശേഖര ജെ എസും വിജയിച്ചു.ബേക്കൽ ഡിവിഷനിൽ വിജയിച്ച എൽഡിഎഫിലെ ടിവി രാധികയും പുത്തിഗെ ഡിവിഷനിൽ വിജയിച്ച യുഡിഎഫിലെ സോമശേഖര ജെ എസും ജില്ലാ കളക്ടർ കെ ഇമ്പശേഖറിൽ നിന്നും വിജയ പ്രഖ്യാപന സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
ഇരു ഡിവിഷനുകളിലും വിജയിച്ച സ്ഥാനാർഥികളുടെ ഭൂരിപക്ഷം കുറവായതിനെ തുടർന്നാണ് പരാതിയുയർന്നത്. ബേക്കൽ ഡിവിഷനിൽ പള്ളിക്കര പഞ്ചായത്തിലെ കൗണ്ടിങ് സമയത്ത് ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത് മാറിയെന്നായിരുന്നു യുഡിഎഫ് പരാതി.
ഇവിടങ്ങളിൽ നിന്ന് ഗ്രാമപഞ്ചായത്തിലേക്ക് ലഭിച്ച യുഡിഎഫ് വോട്ടുകളിൽ നിന്നും വലിയ വെത്യാസമാണ് ബ്ലോക്ക്,ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ ഉണ്ടായത്.












Leave a Reply