കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദു ല്ലയെ വോട്ടിങ് കഴിഞ്ഞതിനു പിന്നാലെ ഐഎൻഎല്ലിൽനിന്നു പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയതിനാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കിയത്.ബിൽടെക്കിൻ്റെ വാർ ഡിൽ മത്സരിക്കുന്ന ഐഎൻഎൽ സ്ഥാനാർ ഥിക്കെതിരെ പ്രവർത്തിച്ചു എന്ന ആരോപണം ഇദ്ദേ ഹത്തിനെതിരെ ഉണ്ടായിരുന്നു.ജനറൽ വാർഡിൽ മുൻ നഗരസഭാ വൈസ്ചെയർമാൻ എൽ.സുലൈഖയെ ആണ് ഐഎൻഎൽ സ്ഥാനാർഥിയാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് ബിടെക് അബ്ദുള്ള സ്ഥാനാർത്ഥിക്കെതിരെ പ്രവർത്തിച്ചത്
ബിടെക്കിനെ പുറത്താക്കാനുള്ള ജില്ലാ കമ്മിറ്റിയുടെ ശു പാർശ സംസ്ഥാന കമ്മിറ്റി അംഗീകരിക്കുകയായിരുന്നുവെന്ന് ജില്ലാ പ്രസിഡ ൻ്റ് എം.ഹമീദ് ഹാജി, ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം എന്നിവർ അറിയിച്ചു.
പാർട്ടി വിരുദ്ധ പ്രവർത്തനം: കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാൻ അബ്ദുല്ലയെ പാർട്ടിയിൽ നിന്നും പുറത്താക്കി












Leave a Reply