ജി എച്ച് എസ് ചാമുണ്ടിക്കുന്ന് സ്കൂളിൽ ജി ആർ സി ജില്ലാ തല ക്യാമ്പ് സംഘടിപ്പിച്ചു.

ജിച്ച് എസ് ചാമുണ്ടിക്കുന്ന് സ്കൂളിൽ ജി ആർ സി ജില്ലാ തല ക്യാമ്പ് സംഘടിപ്പിച്ചു.ഏകദിന സെമിനാറിന്റെ ഭാഗമായി വിവിധ അറിവ്‌പകരുന്ന സെഷനുകളും പരിശീലനങ്ങളും സംഘടിപ്പിച്ചിരുന്നു.

പരിപാടിയുടെ തുടക്കത്തിൽ സ്കൂളിന്റെ JRC കോഓർഡിനേറ്റർ ശ്രീ ഉദയകുമാർ സ്വാഗതം നിർവഹിച്ചു. രക്ഷാകർതൃ നിർവാഹക സമിതി അംഗം ശ്രീ സുഹാസ് അധ്യക്ഷസ്ഥാനം വഹിച്ചു. സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ അശോകൻ സർ പരിപാടി ഉൽഘാടനം ചെയ്യുകയും പ്രാസംഗികമായി സംസാരിക്കുകയും ചെയ്തു.

റോഡ് സുരക്ഷയെക്കുറിച്ചുള്ള അത്യാവശ്യ ബോധവൽക്കരണ ക്ലാസ്സ് ശ്രീ വേണുഗോപാൽ SI കൈകാര്യം ചെയ്തു. തുടർന്ന് JHI ശ്രീമതി അശ്വതി വിദ്യാർത്ഥികൾക്ക് ഫസ്റ്റ് എയ്ഡ് സംബന്ധിച്ച പ്രായോഗിക അറിവുകൾ നൽകി.

കൗമാര വിദ്യാഭാസം സംബന്ധിച്ച ക്ലാസ് ശ്രീമതി രാജലക്ഷ്മി (കൗൺസിലർ) വളരെ മനോഹരമായി അവതരിപ്പിച്ചു.

അതോടൊപ്പം,

രോഗപ്രതിരോധ മാർഗങ്ങൾ,

യോഗയുടെ അടിസ്ഥാനങ്ങൾ,

ശാരീരികാരോഗ്യ ബോധവത്കരണം,

JRCയുടെ ചരിത്രവും ലക്ഷ്യങ്ങളും

എന്നിവയുമായി ബന്ധപ്പെട്ട സെഷനുകൾ ശ്രീമതി ദീപ, അഖിൽ സർ, അഞ്ചു ടീച്ചർ എന്നിവർ അവതരിപ്പിച്ചു.

വിദ്യാർത്ഥികളുടെ അറിവും ബോധവുമുയർത്തുന്ന വിധത്തിൽ പരിപാടി സമ്പന്നവും കാര്യബോധവുമുള്ളതുമായി തീർന്നു

Leave a Reply

Your email address will not be published. Required fields are marked *