ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗൽപാടി ചെറുഗോളിയിലെ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ഭാഷയുടെ മകൻ ശിഹാബ് (19) നെയാണ് ബുധനാഴ്ച പുലര്‍ച്ചെ വാടകവീട്ടിലെ കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
പുലർച്ചെ നിസ്കാരത്തിനായി മാതാവ് മകനെ വിളിച്ചുവെങ്കിലും ഉണർന്നില്ല. മുറി അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോഴാണ് ജനൽ കമ്പിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മഞ്ചേശ്വരം പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
മാതാവ്: നബീസ. ഇബ്രാഹിം സിനാൻ, അബ്ദുൽ ഷബീർ, ഫാത്തിമത്ത് സുഹൈല എന്നിവർ സഹോദരങ്ങളാണ്.












Leave a Reply