തദ്ദേശ തെരഞ്ഞെടുപ്പ്; ജില്ലയിൽ ഒരുക്കങ്ങൾ പൂർത്തിയായി

കാസർകോട്: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഒരുക്കങ്ങൾ പൂർത്തിയായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ കെ ഇമ്പശേഖറും ജില്ലാ പോലീസ് മേധാവി വിജയ ഭാരത് റെഡ്ഡിയും അറിയിച്ചു.
പരസ്യപ്രചാരണം അവസാനിക്കുന്ന സമയത്ത് നടക്കുന്ന കൊട്ടിക്കലാശം ക്രമസമാധാനപ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും വിതരണ കേന്ദ്രങ്ങളിൽ പോളിങ് സാമഗ്രികളുടെ വിതരണം സുഗമമാക്കാനുള്ള ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്നും കളക്ടറും ജില്ലാ പോലീസ് മേധാവിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *