തദ്ദേശ തെരഞ്ഞെടുപ്പ്; പോലീസ് റൂട്ട് മാർച്ച് നടത്തി

കാഞ്ഞങ്ങാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പോലീസ് കാഞ്ഞങ്ങാട്ട് റൂട്ട് മാർച്ച് നടത്തി.കണ്ണൂർ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ഐപിഎസ് ,കാസറഗോഡ് ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്ഢി ഐപിഎസ് എന്നിവരുടെ നേതൃത്വത്തിൽ
പുതിയകോട്ട മുതൽ നോർത്ത് കോട്ടച്ചേരി മൻസൂർ ആശുപത്രിക്ക് സമീപം വരെയായിരുന്നു റൂട്ട് മാർച്ച്.കാസറഗോഡ് എഎസ്പി ഡോ. നന്ദഗോപൻ എം ഐപിഎസ്,കാഞ്ഞങ്ങാട് ഡിവൈഎസ്പി സുരേഷ് ബാബു, ഹോസ്ദുർഗ് ഇൻസ്പെക്ടർ അനൂപ് കുമാർ ഇ,ചന്തേര ഇൻസ്പെക്ടർ പ്രശാന്ത് എം, നിലേശ്വരം ഇൻസ്പെക്ടർ നിബിൻ ജോയ് എന്നിവരും ജില്ലയിലെ മറ്റ് പോലീസ് ഉദ്യോഗസ്ഥരും കേരള സായുധ സേന നാലാം ദളത്തിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുൾപ്പെടെ 120 പോലീസ് ഉദ്യോഗസ്ഥർ റൂട്ട് മാർച്ചിൻ്റെ ഭഗമായി.

Leave a Reply

Your email address will not be published. Required fields are marked *