പയ്യന്നൂർ . ആന്ധ്ര പ്രാദേശിൽ വച്ച് നടന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ (CBSE ) സ്പോർട്സ് സ്കൂളുകളുടെ ദേശീയ കലാ മേളയിൽ [ ഉദ്ഭവ് 2025 ] കേരള ടീമിനായി പങ്കെടുത്ത് ശ്രീ: ഉദയൻ കുണ്ടും കുഴി സംവിധാനം നിർവഹിച്ച ജൂനിയർ വിഭാഗത്തിലെ ഹർഷൻ, അവനിക, സംഗ്യാ ൫ാവിഡ്, മൗനിക,പ്രജിത്, സിദ്ദു ശ്രീജിത്,സൂരജ് നായക്,എന്നിവർ അവതരിപ്പിച്ച തലയ്ക്കൽ ചന്തു എന്ന നാടകവും, സങ്കീർത്തന. എസ് പി ,അകൻഷ കൃഷ്ണ ആർ,അനശ്വര എം.ആർ, നീരജ്,എന്നിവർ സീനിയർ വിഭാഗത്തിൽ അവതരിപ്പിച്ച കരിന്തണ്ടൻ എന്ന നാടകവും ഒന്നാം സ്ഥാനം നേടി തിരികെ എത്തിയ സംഘത്തെ സ്കൂൾ പി.റ്റി .എ പ്രസിഡന്റ് ശ്രീകാന്ത് പനത്തടി.അദ്ധ്യാപകരായ കുമാരി:അഞ്‌ജന , പ്രവീൺ, നിധിൻ ,കൗൺസിലർ കുമാരി നിത്യ,രക്ഷിതാക്കളായ സുധീഷ് അടുക്കം,സുധർശൻ , ദിലീപ് സർക്കാരി, വിനീത തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.












Leave a Reply