കരിന്തളം: കരിന്തളത്ത് സിപിഎം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ ബോർഡ് നശിപ്പിച്ചു.തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി കരിന്തളം ബാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് സ്ഥാപിച്ച ബ്ലോക്ക് പഞ്ചായത്ത് കിനാനൂർ ഡിവിഷൻ സ്ഥാനാർത്ഥി പാറക്കോൽ രാജന്റെ വലിയ ബോർഡാണ് ഇന്നലെ രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചത്.സംഭവത്തിൽ പതിനഞ്ചാം വാർഡ് സെക്രട്ടറി പി ശാർങ്ങി നീലേശ്വരം പോലീസിൽ പരാതി നൽകി.തീർത്തും സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കരിന്തളത്ത് മനപ്പൂർവ്വം സംഘർഷം സൃഷ്ടിക്കാനുള്ള ശ്രമമാണ് പ്രചരണ ബോർഡ് നശിപ്പിച്ചതിലൂടെ മനസ്സിലാവുന്നതെന്ന് സിപിഎം ആരോപിച്ചു.നാട്ടിലെ സമാധാനം തകർക്കാനുള്ള ഇത്തരം സാമൂഹ്യദ്രോഹികളുടെ നീക്കങ്ങളെ കരുതിയിരിക്കണമെന്നും സി പി എം പറഞ്ഞു.
കരിന്തളത്ത് സിപിഎം ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥിയുടെ ബോർഡ് നശിപ്പിച്ചു












Leave a Reply