ബി എൽ ഒ മാരുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ കർശനനടപടി സ്വീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകളക്ടർ കെ ഇമ്പശേഖർ ഐഎഎസ് പറഞ്ഞു. കഴിഞ്ഞ ദിവസം ഉപ്പളയിൽ ബി എൽ ഒ യെ എസ്ഐആർ വോട്ടർപട്ടിക വിവരശേഖരണം നടത്തുന്നതിനിടെ ഒരു രാഷ്ട്രീയപാർട്ടി പ്രവർത്തകൻ തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയിരുന്നു. ബി എൽ ഒയുടെ ഫോണിലെ എസ് ഐ ആർ അപ്ലിക്കേഷനിലെ വിവരങ്ങൾ സ്വന്തം ഫോണിലേക്കും മറ്റു വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്കും പങ്കു വച്ച് ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. ഇയാൾക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തിട്ടുണ്ട്. ജില്ലയിൽ ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ വളരെ ആത്മാർത്ഥമായാണ് എസ്ഐആർ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിന് പ്രവർത്തിച്ചുവരുന്നത്. ഏതെങ്കിലും ബൂത്ത് തല ഉദ്യോഗസ്ഥനെതിരെ പരാതിയുണ്ടെങ്കിൽ ജില്ലാ കലക്ടറെ നേരിട്ട് അറിയിക്കേണ്ടതാണ് . ബൂത്ത് ലെവൽ ഓഫീസർമാരെ ഭീഷണിപ്പെടുത്തുകയോ കയ്യേറ്റം ചെയ്യുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
ബി എൽ ഒ മാർക്കെതിരെ അതിക്രമം ഉണ്ടായാൽ കർശന നടപടി സ്വീകരിക്കും: ജില്ലാ കളക്ടർ












Leave a Reply