മഞ്ചേശ്വരത്ത് എംഡി എം എ കേസിൽ സ്ഥാനാർത്ഥി അറസ്റ്റിൽ

മഞ്ചേശ്വരം: മഞ്ചേശ്വത്ത് എം ഡി എം എ കേസില്‍ സ്ഥാനാര്‍ത്ഥി അറസ്റ്റിലായി. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ തൂമിനാട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി റിയാസിനെയാണ് എം ഡി എം എ ഉപയോഗിച്ചതു സംബന്ധിച്ച കേസില്‍ പോലീസ് ഇന്ന് രാവിലെ അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരെ മയക്കുമരുന്നു കേസില്‍ വാറണ്ട് ഉണ്ടായിരുന്നുവെന്നു പറയുന്നു. മുസ്ലീംലീഗ് പ്രവര്‍ത്തകനായിരുന്നു റിയാസെന്ന് പറയുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് റിയാസ് ജനവിധി തേടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *