
17 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ
സ്കൂൾതലത്തിൽ എഴുപത്തി ഏഴും സീനിയർ സെക്കൻഡറി തലത്തിൽ നൂറ്റി എൺപത്തി ആറും പോയിൻറ് നേടിയാണ് ചെറുപനത്തടി സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് .
സ്കൂൾതലത്തിൽ 74 പോയിൻ്റ് നേടി സദ്ഗുരു പബ്ലിക് സ്കൂളാണ് രണ്ടാം സ്ഥാനത്ത് നിൽക്കുന്നത്. സീനിയർ സെക്കൻഡറി വിഭാഗത്തിൽ ജയ് മാതാ സീനിയർ സെക്കണ്ടറി സ്കൂൾ 79 പോയൻ്റോടെ രണ്ടാം സ്ഥാനം നേടി. അണ്ടർ 14 കാറ്റഗറിയിൽ അലൻ ജോയിസ്, അൻവിത സി എം എന്നിവരും അണ്ടർ 19 കാറ്റഗറിയിൽ അമൽ ബിനോയ്, തെരേസ് ആൻറണി എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായത് സ്കൂളിന്റെ വിജയത്തെ കൂടുതൽ മികവുറ്റതാക്കി.കാസർഗോഡ് ജില്ലാ സഹോദയ പ്രസിഡൻറ് ശ്രീ.ജസ്റ്റിൻ ആന്റണി വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.
സിൽവർ ജൂബിലി ആഘോഷിക്കുന്ന ഈ വർഷം സെന്റ് മേരിസ് സ്കൂളിന് ഈ ഇരട്ട വിജയം ഒരു പൊൻതൂവൽ കൂടിയായി. മത്സര രംഗത്ത് വിദ്യാർത്ഥികൾ പ്രകടിപ്പിച്ച മികവിന് അധ്യാപകരും രക്ഷിതാക്കളും സ്കൂൾ അധികൃതരും അഭിനന്ദനം അറിയിച്ചു.












Leave a Reply