
പയ്യന്നൂർ . ഒഡീഷയിൽ വച്ച് നടന്ന ഏകലവ്യ മോഡൽ റസിഡൻഷ്യൽ (CBSE ) സ്പോർട്സ് സ്കൂളുകളുടെ ദേശീയ കായിക മേളയിൽ കേരള ടീമിനായി പങ്കെടുത്ത കരിന്തളം ഏകലവ്യ സ്കൂൾ പെരിങ്ങോത്തെ കുട്ടികൾക്ക് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ അദ്യാപകരുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ സ്വീകരണമൊരുക്കി. സ്കൂളിൽ നിന്നും വിവിധ ഇനങ്ങളിലായി 33 കായിക താരങ്ങൾ പങ്കെടുത്ത മേളയിൽ സഞ്ജന സതീഷ് ഡിസ്കസ്ത്രോയിൽ സ്വർണ്ണവും ഷോർട് പുട്ടിൽ വെളിയും, കീർത്തന &അനുമോൾ 400 മീറ്റർ റിലേയിൽ വെള്ളി, ജാഗ്ന വി,ആര്യനന്ദ, ലക്ഷമി, ദീക്ഷ 4 x 100 മീറ്റർ റിലേയിൽ സ്വർണ്ണം, ഐശ്വര്യ. പി.വി. 400 മീറ്റർ ഓട്ടമത്സരം വെങ്കലം,എന്നിങ്ങനെയാണ് മെഡൽ നേട്ടം.ഇന്ന് ഏറനാട് എക്സ്പ്രസിൽ എത്തിയ കുട്ടികളെയും സ്കൂൾ പ്രിൻസിപ്പാൾ ശ്രീ: രാമേന്ദ്ര ദീക്ഷിത്, കായിക അദ്ധ്യാപകരായ നിധിൻ നായക്, ഐശ്വര്യ എന്നിവരെയും സംസ്ഥാന ഒളിമ്പിക്സ് അസോസിയേഷൻ ഭാരവാഹി ശ്രീ: അച്യുതൻ മാസ്റ്റർ,സ്കൂൾ പി.റ്റി .എ പ്രസിഡന്റ് ശ്രീകാന്ത് പനത്തടി,വൈസ് പ്രസിഡന്റ് അജീഷ് കടുമേനി, കമ്മിറ്റി അംഗങ്ങളായ പ്രവീൺ, സന്ധ്യ എൻ.വി, സുധീഷ് അടുക്കം ഉൾപെടെ രക്ഷിതാക്കളും അദ്ധ്യാപകരായ ശാലിനി, രതീഷ്, അങ്കിത് ഗൗതം, കൗൺസിലർ കുമാരി നിത്യ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്.












Leave a Reply