കാസര്‍കോട്ട് വിവേക് എക്‌സ്പ്രസില്‍ പോലീസ് പരിശോധന; 24 കുപ്പി മദ്യവുമായി എസി കോച്ച് അറ്റന്‍ഡര്‍ പിടിയില്‍

കാസര്‍കോട്: ട്രെയിനില്‍നിന്ന് 24 കുപ്പി മുന്തിയ ഇനം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം പിടികൂടി. സംഭവത്തില്‍ ട്രെയിനിലെ എസി കോച്ച് അറ്റന്‍ഡര്‍ പശ്ചിമബംഗാള്‍ സ്വദേശി പ്രദീപ് സാമന്തയെ (51) പോലീസ് അറസ്റ്റ്‌ചെയ്തു.

ശനിയാഴ്ച രാവിലെ പത്തുമണിയോടെ കാസര്‍കോട് എത്തിയ വിവേക് എക്‌സ്പ്രസില്‍ നിന്നാണ് മദ്യം പിടികൂടിയത്. ജീവനക്കാരുടെ കാബിനിലാണ് ഒഡിഷയില്‍ നിര്‍മിച്ച മദ്യം സൂക്ഷിച്ചിരുന്നത്.

റെയില്‍വേ പൊലീസ് സൂപ്രണ്ട് ഷെഹന്‍ഷായുടെ നിര്‍ദേശപ്രകാരം കോഴിക്കോട് റെയില്‍വേ ഇന്‍സ്പെക്ടര്‍ സുധീര്‍ മനോഹറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് അംഗങ്ങളാണ് ‘ഓപ്പറേഷന്‍ രക്ഷിത’യുടെ ഭാഗമായി ട്രെയിനില്‍ പരിശോധന നടത്തിയത്. തുടര്‍നടപടികള്‍ക്കായി മദ്യം കാസര്‍കോട് എക്സൈസിന് കൈമാറി. സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജോസ് കോഴിക്കോട്, സിപിഒ രമേശ്, റനീത് എന്നിവരും പരിശോധയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *