പനത്തടി പഞ്ചായത്തിലെ 8-ാം വാർഡ് പിടിക്കാൻ സംസ്ഥാന നേതാവിനെ തന്നെ രംഗത്തിറക്കി ബിജെപി.


പാണത്തൂർ – പനത്തടി പഞ്ചായത്തിലെ എട്ടാം വാർഡിൽ ബിജെപിയുടെ സംസ്ഥാന നേതാവ് ജനവിധി തേടുന്നു. ബിജെപി പട്ടികവർഗ്ഗ മോർച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് എം ഷിബുവാണ് വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി താമര അടയാളത്തിൽ ജനവിധി തേടുന്നത്. വർഷങ്ങളായി സാമൂഹ്യ, ജീവകാരുണ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന ഷിബു വാർഡിലെ ജനങ്ങൾ തന്നെ വിജയിപ്പിക്കും
എന്നുള്ള ശുഭാപ്തിവിശ്വാസത്തിലാണ്. ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ബന്ധം വാർഡിൻ്റെ വികസനരംഗത്ത് മുതൽകൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ പട്ടികവർഗ്ഗ വികസന ഫണ്ട് ഉപയോഗിച്ച് വാർഡിലെ അഞ്ചോളം ഉന്നതികളെ ഉൾപ്പെടുത്തിക്കൊണ്ട് വാർഡിന്റെ സമഗ്ര വികസനം സാധ്യമാക്കാൻ സാധിക്കുമെന്നും ഇദ്ദേഹം കണക്കുകൂട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *