ഗവൺമെന്റ് ഹൈസ്കൂൾ ചാമുണ്ടിക്കുന്നിൽ  ശിശുദിനാഘോഷിച്ചു

2025 നടന്ന ഈ വർഷത്തെ ശിശുദിനാ ആഘോഷം കുട്ടികളിൽ ജിജ്ഞാസുള്ളവാക്കി.
ശിശുദിനത്തിന്റെ ഭാഗമായി ഗവൺമെന്റ് ഹൈസ്കൂൾ ചാമുണ്ടി ക്കുന്നിൽ ഇന്ന് പതിവിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായ രീതിയിൽ അസംബ്ലി സംഘടിപ്പിച്ചു. L P കുട്ടികൾ എല്ലാ പരിപാടികളും ആസൂത്രണം ചെയ്തും അവതരിപ്പിച്ചും അസംബ്ലിയെ സജീവമാക്കി.LP തലത്തിൽ പഠിക്കുന്ന ധ്യാനന്ദ് രാജേഷാണ് അസംബ്ലി നയിച്ചത്

ദിനാചരണത്തിന്റെ പ്രത്യേകതയായി, കുട്ടികളാണ് പ്രാർത്ഥന നയിച്ചത്, ദിവസത്തിലെ പ്രധാന വാർത്തകൾ അവതരിപ്പിച്ചത്, കൂടാതെ ദിനവിചാരം പങ്കുവെച്ചതും അവർ തന്നെയായിരുന്നു. ഇതിലൂടെ നേതൃത്വം, ആത്മവിശ്വാസം, വേദിപ്രാപ്തി എന്നീ കഴിവുകൾ വികസിപ്പിക്കുകയായിരുന്നു ലക്ഷ്യം.

അസംബ്ലിയുടെ ഭാഗമായി ഇംഗ്ലീഷ് മലയാളം പ്രസംഗങ്ങളും. കൂട്ടുകാരെ പ്രചോദിപ്പിക്കുന്ന ചെറിയ ‘മോട്ടിവേഷൻ ടോക്ക്’ അവതരിപ്പിച്ച വിദ്യാർത്ഥികൾ വലിയ കൈയടികൾ നേടി.
കൂടാതെ ശിശു ദിന ഗാനങ്ങൾ, പതിപ്പ് പ്രദർശനം, പോസ്റ്റർ പ്രദർശനം എന്നിവ വിത്യസ്ത പുലർത്തി.സ്കൂളിലെ jrc ചാർജുള്ള ഉദയകുമാർ കെ യും സ്റ്റാഫ്‌ സെക്രട്ടറി സിന്ധു ടീച്ചറും ആശംസകൾ അറിയിച്ചു സംസാരിച്ചു. കൂടാതെ സംസ്ഥാന ശാസ്ത്രമേളയിൽ A ഗ്രേഡ് കരസ്തമാക്കിയ ശ്യാം കൃഷ്ണയ്ക്ക് വിദ്യാലയത്തിലെ എല്ലാ അധ്യാപകരും ചേർന്ന് പ്രേത്യേക അനുമോദാനവും ട്രോഫിയും നൽകി.പരിപാടികളോട് അനുബന്ധിച്ചു പായസവിതരണവും നടന്നു.

ശിശുദിനത്തിന്റെ യഥാർത്ഥ ആത്മാവിനെ പ്രകടമാക്കിയ ഈ വ്യത്യസ്തമായ അസംബ്ലി ദേശീയഗാനം ആലപിച്ച് സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *