ചെറു പനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു.


ചെറുപനത്തടി : ചെറു പനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ശിശുദിനം വർണ്ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഈ വർഷത്തെ ആഘോഷങ്ങൾക്ക് സിൽവർ ജൂബിലി നിറവിൻ്റെ പകിട്ടുണ്ടായിരുന്നു. പരിപാടിയോടനുബന്ധിച്ച്, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘സ്നേഹഭവന പദ്ധതി’യുടെ കൂപ്പൺ നറുക്കെടുപ്പും നടന്നു.
​ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിൽ ശ്രീമതി. ലിസി തോമസ് സ്വാഗതം ആശംസിച്ചു. പ്രിൻസിപ്പൽ റെവ. ഫാ. ജോസ് കളത്തിപ്പറമ്പിൽ അധ്യക്ഷ പ്രസംഗം നടത്തി.
​മരിയഭവൻ സെമിനാരി റെക്ടർ റെവ. ഫാ. ബിബിൻ വെളളാരംകല്ലിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശിശു ദിനത്തിൻ്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട്, നാലാം ക്ലാസ്സ് വിദ്യാർത്ഥി മാസ്റ്റർ മാധവ് കൃഷ്ണ എൻ സന്ദേശം നൽകി.
​ അഡ്മിനിസ്ട്രേറ്റർ റെവ. ഫാ. രവിചന്ദ്ര, പിടിഎ പ്രസിഡൻ്റ് ശ്രീ. ടിറ്റോ ജോസഫ് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി. അധ്യാപിക ശ്രീമതി. റെജിമോൾ ജേക്കബ് ശിശുദിന സന്ദേശം നൽകി.
​അധ്യാപകർ അവതരിപ്പിച്ച നൃത്തം, ഗ്രൂപ്പ് സോംഗ്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾ കുട്ടികൾക്ക് ആവേശമായി. ശിശു ദിനാഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട്, സ്കൂളിൻ്റെ സിൽവർ ജൂബിലി പദ്ധതിയുടെ ഭാഗമായുള്ള സ്നേഹഭവന കൂപ്പൺ നറുക്കെടുത്ത് വിജയികളെ ചടങ്ങിൽ പ്രഖ്യാപിച്ചു.
​ശ്രീമതി. ഷിജി ജെയിംസിൻ്റെ നന്ദി പ്രകാശനത്തോടെ പരിപാടികൾ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *