
പാണത്തൂർ: പാണത്തൂർ പട്ടുവത്തെ നിരവത്താനി തോമസിന്റെ മകൻ ബിജു. എൻ.ടി (48) നിര്യാതനായി. പാണത്തൂർ കെപിപി ബനാന എന്ന സ്ഥാപനത്തിലെ ഡ്രൈവറായിരുന്നു. ഒരാഴ്ചക്കാലമായി കണ്ണൂർ ആസ്റ്റർ മിംസ് സിറ്റിയിൽ ചികിത്സയിലായിരുന്നു. തലച്ചോറിൽ ബബിൾസ് വരുന്ന പ്രത്യേക തരം അസുഖമായിരുന്നു. ലക്ഷത്തിൽ ഒരാൾക്കാണ് ഈ അസുഖം പിടിപെടുന്നതെന്നാണ് മെഡിക്കൽ വൃത്തങ്ങൾ പറഞ്ഞത്. ഇന്ന് രാവിലെ 8.35 ഓടുകൂടിയായിരുന്നു മരണം.
ഭാര്യ: നീന, മക്കൾ: അലൻ, ആശിഷ്, അമയ. സഹോദരങ്ങൾ: വിൽസൺ, ബിൻസി, ബെന്നി. മൃതദേഹം ഇന്ന് മൂന്നുമണിയോടുകൂടി പാണത്തൂർ പട്ടുവത്തെ സ്വവസതിയിൽ എത്തിക്കും. സംസ്കാരം നാളെ രാവിലെ.












Leave a Reply