കുമ്പള ടോൾ പ്ലാസയിൽ നവംബർ 12 മുതൽ ടോൾ പിരിക്കില്ലെന്ന് ജില്ലാ കലക്ടർ ഉറപ്പു നൽകി: എ.കെ.എം അഷ്റഫ് എം.എൽ. എ

കുംബള: കുമ്പള ടോൾ പ്ലാസയിൽ നവംബർ 12 മുതൽ ടോൾ പിരിവ് ആരംഭിക്കില്ലെന്ന് ജില്ലാ കലക്ടറും ജില്ലാ പൊലീസ് മേധാവിയും ഉറപ്പു നൽകിയതായി മഞ്ചേശ്വരം എംഎൽഎ എ കെ എം അഷറഫ് അറിയിച്ചു.

കേന്ദ്ര അനുമതി ഇല്ലാതെയാണ് ബുധനാഴ്ച തുടങ്ങുന്ന ടോൾ പിരിവെന്നും കുമ്പള ടോൾഗേറ്റിൽ എട്ട് മണിമുതൽ ടോൾ പിരിവ് തടയുമെന്നും കുമ്പള ടോൾ വിരുദ്ധ ആക്ഷൻ കമ്മിറ്റി നേരത്തെ അറിയിച്ചിരുന്നു,

തുടർന്ന് ആക്ഷൻ കമ്മിറ്റി ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നവംബർ 14ന് അന്തിമവിധി വരുന്നതുവരെ ടോൾ പിരിക്കുന്നത് നിർത്തിവെച്ചു എന്ന് ജില്ലാ കലക്ടർ അറിയിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *