
രാജപുരം : ഹോസ്ദുർഗ്ഗ് താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയന്റെ മേഖലാ സമ്മേളനം മന്നംനഗറിൽ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടന്നു. എൻ എസ് എസ് ഡയറക്ടർ ബോർഡ് മെമ്പർ എം പി ഉദയഭാനു ഉദ്ഘാടന നിർവ്വഹിച്ചു. എൻ എസ് എസ് ഡയറക്ടർബോർഡ് മെമ്പർ അഡ്വ.എ.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയായി എൻ.എസ്.എസ് ഹോസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രഭാകരൻനായർ അധ്യക്ഷതവഹിച്ചു. സംഘാടക സമിതി ചെയർമാൻ ടി ആർ രാജൻ നായർ സമ്മേളന സന്ദേശം നൽകി, യൂണിയൻ സെക്രട്ടറി പി ജയ പ്രകാശ് , വൈസ് പ്രസിഡൻ്റ് ശ്രീകുമാർ കോടോത്ത് , വനിതാ യൂണിയൻ പ്രസിഡൻ്റ് ഉഷ ടീച്ചർ, വൈസ് പ്രസിഡൻ്റ് ബി ചന്ദ്രമതി അമ്മ, യൂണിയൻ ഇൻസ്പെക്ടർ ഒ രാജഗോപാലൻ, എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ അഡ്വ. എം നാരായണൻ നായർ സ്വാഗതവും യൂണിയൻ കമ്മിറ്റിയംഗം എം സുകുമാരൻ നന്ദിയും പറഞ്ഞു. തുടർന്ന് കലാപരിപാടികളും നടന്നു. ബളാംതോട് ടൗണിൻ നിന്ന് മന്നം നഗറിലേക്ക് വർണ്ണ ശമ്പളമായ ഘോഷയാത്രയും നടന്നു. ആയിരകണക്കിന് അളുകൾ പങ്കെടുത്തു.












Leave a Reply