
പാണത്തൂർ: മുൻ മുഖ്യമന്ത്രി ആർ ശങ്കറിൻ്റെ പ്രതിമ സാമൂഹ്യ ദ്രോഹികൾ തകർത്തതിനെതിരെ പാണത്തൂരിൽ നടന്ന പ്രതിക്ഷേധ സംഗമം ഡി.സി സി പ്രസിഡൻ്റ് പി.കെ ഫൈസൽ ഉദ്ഘാടനം ചെയ്തു. സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി, സി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് രമേശൻ കരിച്ചേരി, കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് കെ.ജെ ജെയിംസ്, സി കൃഷ്ണൻ നായർ, കെ.എൻ വിജയകുമാർ, എം.എം തോമസ്, എസ് മധുസൂദനൻ, എം ജയകുമാർ എന്നിവർ സംസാരിച്ചു.കേരളത്തിൻ്റെ സാമൂഹിക രംഗം ശക്തമായി മുന്നോട്ട് പോകുന്നതിന് ഏറ്റവും കൂടുതൽ സംഭാവനകൾ ചെയ്ത മുഖ്യമന്ത്രിമാരിലൊരാളാണ് ആർ ശങ്കറെന്ന് പി.കെ ഫൈസൽ പറഞ്ഞു.












Leave a Reply