തെക്കിലില്‍ ലോറി ബസിന് പിറകിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു


കാസര്‍കോട്: ദേശീയപാത തെക്കിലില്‍ ലോറി ബസിന് പിറകിലിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തെക്കില്‍ ഇറക്കത്തിലാണ് അപകടം. കാസര്‍കോട്ടേക്ക് വരികയായിരുന്ന പ്രതാപ് ബസിന് പിറകില്‍ ലോറിയിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബസ് പാഞ്ഞ് മുന്നിലുള്ള ലോറിയുടെ പിറകില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് രണ്ട് ലോറികള്‍ക്കിടയില്‍പെട്ട് ബസ് കുടുങ്ങിപ്പോയി. പരിക്കേറ്റ 20 ഓളം യാത്രക്കാരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസിന്റെ മുന്‍ഭാഗം പാടെ തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *