

ഹോസ്ദുർഗ്ഗ് താലൂക്ക് എൻ.എസ്.എസ് കര യോഗ യൂണിയൻ്റെ മേഖലാ സമ്മേളനങ്ങൾ നടന്നുവരികയാണ്. പനത്തടി മേഖല യിലെ 16 കരയോഗങ്ങൾ ഉൾപ്പെടുത്തികൊണ്ടുള്ള മേഖലാ സമ്മേളനം 2025 നവം ബർ 9 ഞായറാഴ്ച രാവിലെ 9 മണി മുതൽ മന്നംനഗറിൽ (ബളാന്തോട് മായത്തി ക്ഷേത്ര പരിസരം ) വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ് എൻ.എ സ്.എസ് ഡയറക്ടർ ബോർഡ് മെമ്പറും തലശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡ ണ്ടുമായ എം.പി.ഉദയഭാനു ഉദ്ഘാടന കർമ്മം നിർവഹിക്കും യോഗത്തിൽ എൻ.എസ്.എസ് ഡയറക്ടർബോർഡ് മെമ്പറും കാസറഗോഡ് താലൂക്ക് യൂണിയൻ പ്രസിഡണ്ടുമായ അഡ്യ.എ.ബാലകൃഷ്ണൻനായർ മുഖ്യാതിഥിയായിരി ക്കും എൻ.എസ്.എസ് ഹോസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡന്റ് കെ.പ്രഭാകരൻനായർ അധ്യക്ഷതവഹിക്കും.ഹൊസ്ദുർഗ് താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.പ്രഭാകരൻ നായർ, വൈസ് പ്രസിഡൻ്റ് ശ്രീകുമാർ കോടോത്ത്, സെക്രട്ടറി പി.ജയപ്രകാശ്, സംഘാടക സമിതി ജനറൽ കൺവീനർ അഡ്വ. എം.നാരായണൻ നായർ, ചെയർമാൻ ടി.ആർ.രാജൻ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
ഹോസ്ദുർഗ് താലൂക്ക് എൻഎസ്എസ് കരയോഗ യൂണിയൻ പനത്തടി മേഖല സമ്മേളനം ബളാംതോട് മായത്തിൽ












Leave a Reply