കേരള സീനിയർ സിറ്റി സൺസ് ഫോറം ബളാംതോട് യൂണിറ്റ്  വാർഷിക സമ്മേളനം ഷംസുദീൻ ഹാജി നഗർ നടന്നു. 

ബളാംതോട്: കേരള സീനിയർ സിറ്റിസൺസ് ഫോറം ബളാംതോട് യൂണിറ്റിൻ്റെ 2025 വർഷത്തെ വാർഷിക പൊതുയോഗം ജനാബ് ടി.എ ഷംസുദീൻ ഹാജി നഗറിൽ (സഹൃദയാ ക്ലബ്ബ് ) വെച്ചു നടന്നു. കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു . പരിപാടിയുടെ ഉദ്ഘാടനം ആർ. സൂര്യനാരായണ ഭട്ട് (പ്രസിഡന്റ്, KSCF പഞ്ചായത്ത് കമ്മിറ്റി) നിർവഹിച്ചു.കൃഷ്‌ണൻകുട്ടി നായർ (പ്രസിഡൻ്റ്) അദ്ധ്യക്ഷൻ  വഹിച്ചു.മുഖ്യപ്രഭാഷണം ജോർജ് വർഗീസ് (KSCF സംസ്ഥാന സെക്രട്ടറി നടത്തി .കൂക്കൾ രാഘവൻ (സിനി ആർട്ടിസ്റ്റ്) , കെ. കൃഷ്‌ണൻകുട്ടി (KSCF ചാമുണ്ഡിക്കുന്ന് യൂണിറ്റ്)  ശ്യാമള കൃഷ്‌ണൻ (KSCFഅരിപ്രോട് യൂണിറ്റ് ആശംസകൾ അറിയിച്ചു സംസാരിച്ചു . കൃതജ്ഞത സുകുമാരൻ പിള്ള പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *