ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്നിനും അക്രമത്തിനുമെതിരെ സന്ദേശ യാത്ര സംഘടിപ്പിച്ചു.


ചെറുപനത്തടി: ചെറുപനത്തടി സെൻറ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ, സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മയക്കുമരുന്നിനും അക്രമത്തിനുമെതിരെ സന്ദേശ യാത്ര സംഘടിപ്പിച്ചു. 2025 നവംബർ ആറാം തിയ്യതി 9:30 യ്ക്ക് സ്കൂൾ ഗ്രൗണ്ടിൽ പ്രിൻസിപ്പൽ ഫാദർ ജോസ് കളത്തിപ്പറമ്പിൽ സന്ദേശ യാത്രയുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ചടങ്ങിൽ റിട്ട. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.ജി. രഘുനാഥൻ മുഖ്യാതിഥിയായി പങ്കെടുക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുകയും ചെയ്തു. സമൂഹത്തിന്റെ ഭാവി തലമുറയായ വിദ്യാർത്ഥികൾ മയക്കുമരുന്നിന് അടിമകളാവരുതെന്നും “ മയക്കുമരുന്ന് ജീവിതത്തെ തകർക്കുന്ന ശത്രുവാണ്” എന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർത്ഥികൾ മയക്കു മരുന്നിനെതിരെ പോസ്റ്ററുകളും ബാനറുകളും തയ്യാറാക്കി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ചടങ്ങിന്റെ പ്രത്യേക ആകർഷണമായി . സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം പ്രശ്നങ്ങളെ കുറിച്ച് വിദ്യാർത്ഥികളിൽ നല്ല അവബോധം വളർത്തുന്നതിന് ഇത്തരം പരിപാടികൾ പ്രധാന പങ്കുവഹിക്കുമെന്ന് പ്രിൻസിപ്പൽ ഫാ. ജോസ് കളത്തി പറമ്പിൽ അഭിപ്രായപ്പെട്ടു.
കോളിച്ചാൽ, മാലക്കല്ല് എന്നീ ടൗണുകളിൽ പര്യടനം നടത്തിയതിനു ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പാണത്തൂരിൽ സമാപന സമ്മേളനത്തോടെ സന്ദേശ യാത്ര അവസാനിച്ചു. പാണത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പ്രസന്ന പ്രസാദ് സമാപന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പതിനഞ്ചാം വാർഡ് മെമ്പർ ശ്രീ വേണു ചടങ്ങിൽ അധ്യക്ഷനായിരുന്നു.പാണത്തൂർ പള്ളി വികാരി ഫാ. നോബിൾ പന്തലാനി ആശംസാപ്രസംഗം നടത്തി.
സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ഈ പരിപാടി സമൂഹമനസ്സിൽ പരിവർത്തനമുണ്ടാക്കുന്ന നല്ല ഒരു സന്ദേശം നൽകാൻ സഹായകരമായെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *