
കാസർകോട്: കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കുണ്ടം കുഴിയിലെ ഗ്ലോബൽ നിധി ലിമിറ്റഡിനെതിരെ വീണ്ടും കേസ്. പെരിയ പുള്ളിക്കാലിലെ ശിവദത്തിൽ സി.ഗംഗാധരൻ്റെ ഭാര്യ വി രതി (38)യുടെ പരാതിയിലാണ് ഗ്ലോബൽ നിധി കമ്പനിക്കും ഡയറക്ടർ കുന്നംകുഴിയിലെ ചിന്നുലാൽ ഹൗസിൽ ഡി വിനോദ് കുമാറിനും എതിരെ ബേഡകം പോലീസ് കേസെടുത്തത്. വൻ തുക പലിശ വാഗ്ദാനം ചെയ്ത് 2012 സെപ്റ്റംബർ 22നാണ് രതിയിൽ നിന്നും 50,000 രൂപ നിക്ഷേപമായി വാങ്ങിയത്. പിന്നീട് മൂന്ന് തവണകളിലായി 6750 രൂപ മാത്രമാണ് തിരിച്ചു നൽകിയത്. പിന്നീട് പലിശയോ നിക്ഷേപത്തുകയോ നൽകാതെ വഞ്ചിച്ചു എന്ന് പരാതിയിലാണ് കേസെടുത്തത്.











Leave a Reply