റെയിൽവേയുടെ സുരക്ഷ വീഴ്ച്ചയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു


തിരുവനന്തപ്പുരം വർക്കലയിൽ ട്രെയിനിൽ യാത്രകാരിയെ ആക്രമി ചവിട്ടി പുറത്തിട്ട സംഭവത്തിൽ റെയിൽവേയുടെ സുരക്ഷ വീഴ്ച്ചയ്‌ക്കെതിരെ ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി നീലേശ്വരം റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്‌ സംഘടിപ്പിച്ചു. ട്രെയിൻ യാത്രക്കാരുടെ സുരക്ഷിതത്വം കേന്ദ്ര സർക്കാർ ഉറപ്പ് വരുത്തുക എന്ന മുദ്രാവാക്യം ഉയർത്തി നടന്ന മാർച്ച്‌ ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉൽഘാടനം ചെയ്തു, ജില്ലാ വൈസ് പ്രസിഡന്റ്‌ കെ കനേഷ് അധ്യക്ഷനായി, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം. വി ദീപേഷ്, അമൃത സുരേഷ് എന്നിവർ സംസാരിച്ചു. ജില്ല കമ്മിറ്റി അംഗം കെ സനുമോഹൻ സ്വാഗതം പറഞ്ഞു. പ്രകടനം നീലേശ്വരം ബസ് സ്റ്റാൻഡ് കേന്ദ്രീകരിച്ച് ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *