
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് 20 വർഷവും 6 മാസവും കഠിന തടവും 16,000/ രൂപ പിഴയും, പിഴ അടച്ചില്ലെങ്കിൽ 8 മാസം അധിക തടവിനും ശിക്ഷ വിധിച്ചു. ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 14വയസ്സ് പ്രായമുള്ള പെൺകുട്ടിയെ പ്രതിയായ മുളിയാർ പൈക്ക റോഡ് നിത്യാനന്ദൻ. കെ (29) എന്നാൾ 21.7.23 തീയ്യതി ആൾതാമസമില്ലാത്ത കെട്ടിടത്തിൽ എത്തിച്ച് കടന്നുകയറ്റത്തിലൂടെയുള്ള ഗൗരവതരമായ ലൈംഗിക അതിക്രമത്തിലൂടെയുള്ള പീഡനത്തിന് വിധേയമാക്കുകയും ചെയ്ത കേസിലാണ് ഇന്ന് (31.10.25) സ്പെഷ്യൽ കോർട്ട് ഫോർ ദി ട്രയൽ ഓഫ് ഒഫൻസസ് അണ്ടർ പോക്സോ ആക്ട് ഹോസ്ദുർഗ് ജഡ്ജ് ശ്രീ. സുരേഷ് P. M ശിക്ഷ വിധിച്ചത്.ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. ആദൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയിരുന്ന അനിൽകുമാർ. Aആണ്. പ്രോസീക്യൂഷന് വേണ്ടി ഹോസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസീക്യൂട്ടർ ഗംഗാധരൻ.A ഹാജരായി.22 വർഷം കഠിനതടവും 3 ലക്ഷം രൂപ പിഴയും












Leave a Reply