പാതയോരങ്ങളിൽ മരം തടികൾ ശേഖരിച്ചു വെക്കുന്നത് മൂലം വൻ ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഇതിനെതിരെ പോലീസും ആർടിഒ ഒരു നടപടിയും സ്വീകരിക്കുന്നില്ല

പാണത്തൂർ :ബളാംതോട് മുസ്ലിം പള്ളിയുടെ സമീപം മായത്തി റോഡിന്റെ ഇറക്കത്തിൽ റോഡ് സൈഡിൽ തടി കയറ്റി കൊണ്ടിരിക്കുന്ന ലോറിയുടെ പിൻഭാഗത്ത് ബസ് വന്നിരിക്കുകയായിരുന്നു. കുറേക്കാലമായി പനത്തടി പഞ്ചായത്തിലെ  ,ചാമുണ്ഡി കുന്ന് പനത്തടി, പാണത്തൂർ തുടങ്ങിയ സ്ഥലങ്ങളിലാണ് റോഡിന്റെ ഇരുവശങ്ങളിലായി മരക്കഷണങ്ങൾ കൂട്ടിയിടുന്നത്. നിരവധി വിദ്യാർത്ഥികളുടെ വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കടന്നുപോകുന്നത്. വീതി കുറഞ്ഞ സ്ഥലങ്ങളിലും മരത്തടികൾ നിക്ഷേപിക്കുന്നുണ്ട്. റോഡിന് ചേർന്നാണ് മരത്തടികൾ ഇറക്കി വെക്കുന്നത്. എതിർഭാഗത്തുനിന്ന് വണ്ടി വരുമ്പോൾ ലോറിയിൽ മരം കയറ്റുമ്പോൾകാണാൻ പോലും കഴിയാത്ത അവസ്ഥയുണ്ട് .പലതവണ അധികാരികൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടി ഉണ്ടായിരുന്നില്ല.

 

 

 

Leave a Reply

Your email address will not be published. Required fields are marked *